ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയിൽ പെരുന്നാൾ കൊടിയേറി; ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവംബർ 7ന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ 14-ാമത് വലിയ പെരുന്നാളിന് ഇന്നലെ കൊടിയേറി. ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ ഗൾഫിൽ സ്ഥാപിതമായ ആദ്യ ദേവാലയമാണിത്.
ഇടവകയുടെ 14ആമത് വലിയ പെരുന്നാളിനോടനുബന്ധിച്ച് ഹാർവെസ്റ്റ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. നവംബർ 7 വെള്ളിയാഴ്ച കേരളാ കാത്തലിക് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രധാന ആഘോഷങ്ങൾ നടക്കുക. പെരുന്നാൾ ദിനത്തിൽ രാവിലെ 8.30-ന് വിശുദ്ധ കുർബാന, ആഘോഷമായ റാസ, ആശീർവാദം, തുടർന്ന് നേർച്ച വിളമ്പൽ എന്നിവ നടക്കും. ശേഷം 11.30 മുതൽ ഹാർവെസ്റ്റ് ഫെസ്റ്റിവലും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി റവ. ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ, ട്രസ്റ്റി ലിബിൻ മാത്യു, സെക്രട്ടറി സ്റ്റീഫൻ ജേക്കബ് എന്നിവർ അറിയിച്ചു.
ീൈാീ
