കേരളപ്പിറവി ആഘോഷിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ: 'ഭാഷാദിനോത്സവം' ഇന്ന്
പ്രദീപ് പുറവങ്കര
മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷമായ 'ഭാഷാദിനോത്സവം "ഇന്ന് നടക്കും. വൈകുന്നേരം 7.30 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ പി.വി.രാധാകൃഷ്ണപിള്ള നിർവ്വഹിക്കും. തുടർന്ന് ചാപ്റ്ററിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന പഠനകേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും എല്ലാ ഭാഷാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായും ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് അറിയിച്ചു.
2011 ൽ ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ബഹ്റൈനിൽ ഒൻപത് സാംസ്കാരിക കൂട്ടായ്മകൾക്ക് കീഴിൽ പതിനൊന്ന് പഠനകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 150ൽപ്പരം അധ്യാപകർ സൗജന്യ സേവനം അനുഷ്ഠിക്കുന്ന പഠനകേന്ദ്ര കമ്മിലായി രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളാണ് ഭാഷാ പഠനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് രജിത അനിയുമായി (കോർഡിനേറ്റർ) 38044694 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
asdeasd
