എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി. ശങ്കരപ്പിള്ളയ്ക്ക്
ഷീബ വിജയൻ
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍.എസ്. മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശങ്കരപ്പിള്ള ശ്രദ്ധേയനായത്. "കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ' എന്ന പുസ്തകത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലായിരുന്നു കെ.ജി. ശങ്കരപ്പിള്ള. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളജുകളിൽ മലയാളവിഭാഗം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.
bgvgffgfg
