ബഹ്റൈൻ പ്രവാസി നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പ്രവാസിയും തൃശ്ശൂർ കരുവന്നൂർ പൊട്ടുച്ചിറ സ്വദേശിയുമായ ഷിഹാബ് ബഹ്റൈനിൽ നിര്യാതനായി. 48 വയസായിരുന്നു പ്രായം. പക്ഷാഘാതം കാരണം സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ബഹ്റൈനിലെ സഫയർ സ്വിമ്മിങ്ങ് പൂൾ ജീവനക്കാരനാണ്.
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഭാര്യ സെജീന, മക്കൾ ഫെബീന, മുഹമ്മദ് ഷിജാസ്
fgg
