പുതിയ മാധ്യമ നിയമം അംഗീകരിച്ച് ബഹ്റൈൻ രാജാവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ പാർലിമെന്റും, ശൂറ കൗൺസിലും നിർദേശിച്ച പുതിയ മാധ്യമ നിയമം അംഗീകരിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. പത്രം, അച്ചടി, പബ്ലിഷിംഗ് എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2002ലെ ഉത്തരവിലെ ചില വ്യവസ്ഥകൾ ദേദഗതി ചെയ്‌തുകൊണ്ടുള്ള നിയമത്തിന് ശൂറ കൗൺസിലിന്റെയും പ്രതിനിധി കൗൺസിലിൻ്റെയും അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് രാജാവിന്റെ ഉത്തരവ്. രാജ്യത്തെ പത്രം, അച്ചടി, പ്രസിദ്ധീകരണം, ഡിജിറ്റൽ മീഡിയ എന്നിവയെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടിൽ സമഗ്രമായ ഭേദഗതികൾ നിയമം വ്യവസ്ഥ ചെയ്യുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ലൈസൻസിംഗ്, ഉടമസ്ഥാവകാശം, മാധ്യമ സ്ഥാപനങ്ങൾ എന്നിവയെ ഉൾക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്‌ത നിർവചനങ്ങളും നിയന്ത്രണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സുതാര്യത, എഡിറ്റോറിയൽ ഉത്തരവാദിത്തം, പ്രൊഫഷണൽ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ, ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ അല്ലെങ്കിൽ നിരോധിത വാർത്തകളുടെ പ്രസിദ്ധീകരണം പോലുള്ള ലംഘനങ്ങൾക്കുള്ള ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നു. മാധ്യമപ്രവർത്തകരെ വിചാരണയ്ക്കു മുമ്പ് തടങ്കലിൽ വെക്കുന്നതും നിയമം നിരോധിക്കുന്നു. നിയമം നടപ്പിലാക്കിയതിനു ശേഷം ആറു മാസത്തിനുള്ളിൽ നിലവിലുള്ള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ അവയുടെ പദവി ക്രമപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിൻ്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.

article-image

ോേ്ിേി

You might also like

  • Straight Forward

Most Viewed