പൊതുജന ശുചിത്വം; സതേൺ മുനിസിപ്പാലിറ്റി ബോധവൽക്കരണ ക്യാംപെയ്ൻ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l പൊതുജന ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് ബഹ്റൈനിലെ സതേൺ മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ പ്രചരണ പ്രവർത്തനങ്ങൾ നടന്നു. 500-ലധികം ബോധവൽക്കരണ പോസ്റ്ററുകൾ ഇതിന്റെ ഭാഗമായി വിവിധ കടകളുടെ മുമ്പിൽ സ്ഥാപിക്കുകയും ചെയ്തു. ഹിന്ദി അടക്കമുള്ള ഭാഷകളിലാണ് പോസ്റ്ററുകൾ ഉണ്ടാക്കിയിരിക്കുന്നത്. അൽ ഹാജിയത്ത് സ്റ്റ്രീറ്റ്, ഈസ്റ്റ് റിഫ്ഫാ മാർക്കറ്റ് സ്റ്റ്രീറ്റ്, അൽ ബുകാവറ സ്റ്റ്രീറ്റ്, അൽ സയ്യ സ്റ്റ്രീറ്റ്, അൽ ബൈന സ്റ്റ്രീറ്റ്, വെസ്റ്റ് റിഫ്ഫാ മാർക്കറ്റ് സ്റ്റ്രീറ്റ് എന്നിവിടങ്ങളിലാണ് പ്രചരണ പ്രവർത്തനങ്ങൾ നടന്നത്. കടകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളുടെ ശുചിത്വം നിലനിർത്തുക, മാലിന്യം നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിപ്പിക്കുക, പൊതു റോഡുകൾ കൈയേറാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് കാംപെയിനിലൂടെ നൽകുന്നത്.
cxzc