'മുഹറഖ് നഗര വികസന പദ്ധതി; 16 ചരിത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ പൂർത്തിയായി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈന്റെ സാംസ്കാരിക ചരിത്രം സംരക്ഷിക്കുന്നതിനും ഭാവിക്ക് അടിത്തറ പാകുന്നതിനുമുള്ള 'മുഹറഖ് നഗര വികസന പദ്ധതി'യുടെ ഭാഗമായി 16 ചരിത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ പൂർത്തിയായി. ഈ നേട്ടം ബഹ്‌റൈന്‍റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കാനും മുത്ത് വ്യവസായത്തിന്‍റെ പ്രൗഢി വിളിച്ചോതുന്ന പ്രദേശമെന്ന മുഹറഖിന്‍റെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്‍റിക്വിറ്റീസ് അറിയിച്ചു. 

ബഹ്‌റൈന്‍റെ മുൻ തലസ്ഥാനം കൂടിയായ മുഹറഖിലാണ് യുനെസ്കോ ലോക പൈതൃക കേന്ദ്രമായ 'പേർലിങ്, ടെസ്റ്റിമണി ഓഫ് ആൻ ഐലൻഡ് എക്കണോമി'   സ്ഥിതിചെയ്യുന്നത്. 3.5 കിലോമീറ്റർ ദൂരത്തിൽ പരന്നുകിടക്കുന്ന ഈ പൈതൃകപാതയിൽ പരമ്പരാഗത ഭവനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു.

article-image

dg

You might also like

Most Viewed