സർവകാല റെക്കോഡിൽ സ്വർണവില, പവന് 90,000 കടന്നു


ഷീബ വിജയൻ

കൊച്ചി I സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്ന് പുതിയ സർവകാല റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 105 രൂപ ഉയർന്ന് 11,290 രൂപയിലും പവന് 90,320 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ കൂടി 9290 രൂപയിലും 14 കാരറ്റിന് 7235, 9 കാരറ്റിന് 4685 രൂപയിലുമാണ് ഇന്ന് വിൽപ്പന നടക്കുന്നത്. വെള്ളി ഗ്രാമിന് രണ്ട് രൂപ ഉയർന്ന് 163 രൂപയാണ് വിപണി വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നത് സംസ്ഥാനത്തും സ്വാധീനിക്കുന്നുണ്ട്. കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതിനാൽ വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

article-image

cdsxxzxz

You might also like

Most Viewed