ഗൾഫ് രാജ്യങ്ങളിൽ ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ബഹ്‌റൈൻ

പ്രദീപ് പുറവങ്കര
മനാമ l ഗൾഫ് രാജ്യങ്ങളിൽ ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ബഹ്‌റൈൻ മാറുന്നുവെന്ന് റിപ്പോർട്ട് . പലിശനിരക്കുകൾ കുറയുന്നതും എണ്ണ ഉൽപാദനം വർധിക്കുന്നതും സാമ്പത്തിക വൈവിധ്യവത്കരണവുമാണ് ഈ വളർച്ചക്ക് കാരണം. 2024-ൽ ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക പ്രകടനത്തിൽ യു.എ.ഇ.ക്ക് പിന്നിൽ രണ്ടാം സ്ഥാനമാണ് ബഹ്‌റൈൻ നേടിയത്. കാപ്പിറ്റൽ ഇക്കണോമിക്സിന്റെ പ്രവചനമനുസരിച്ച്, 2026-ൽ ബഹ്‌റൈന്റെ യഥാർഥ ജി.ഡി.പി വളർച്ച 3.4 ശതമാനമായി ഉയരും.
വർധിച്ച ക്രൂഡ് ഓയിൽ ഉൽപാദനവും എണ്ണ ഇതര മേഖലകളിലെ വളർച്ചയുമാണ് ഇതിന് കാരണം. ധനകാര്യ മന്ത്രാലയം 2025-ൽ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിൽ 4.4 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. സർക്കാർ വരുമാനത്തിന്റെ 60% അധികം വരുന്നത് ഇപ്പോഴും എണ്ണ ഉത്പാദനത്തിലൂടെയാണ്. സിത്ര റിഫൈനറിയിലെ ഉൽപാദന ശേഷി 2025 അവസാനത്തോടെ 4,00,000 ബാറലായി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന ഗൾഫ് രാജ്യവും ബഹ്‌റൈനാണ്. മികച്ച നിയമവ്യവസ്ഥ, കുറഞ്ഞ പ്രവർത്തന ചെലവ്, പ്രഫഷനൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവയാണ് വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
fdgdfg