ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ചരിത്രബന്ധങ്ങളുടെയും ആഴത്തിലുള്ള സൗഹൃദത്തിന്റെയും പശ്ചാത്തലത്തിൽ, ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്നലെ ചേർന്നു. ബഹ്‌റൈൻ പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മൽക്കി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ആൽ സൗദ് സൗദി സംഘത്തെ പ്രതിനിധീകരിച്ചു.

article-image

dsfds

article-image

ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ സഹായകരമാണെന്ന് യോഗം വിലയിരുത്തി.2024-2025 വർഷങ്ങളിലെ കൗൺസിലിന്റെ വാർഷിക പ്രകടന റിപ്പോർട്ട് കമ്മിറ്റി വിലയിരുത്തുകയും, 2025-2026 വർഷത്തേക്കുള്ള കൗൺസിലിന്റെയും ഉപസമിതികളുടെയും പ്രവർത്തന സമയരേഖ അംഗീകരിക്കുകയും ചെയ്തു.

ഇരുപക്ഷവും ഉപസമിതികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇതേ വേഗതയിൽ പ്രവർത്തനം തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

article-image

ssd

You might also like

Most Viewed