ടീം തരംഗ് അവതരിപ്പിച്ച ‘കലാമേള’ ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ : ബഹ്റൈൻ കേരളീയ സമാജത്തിൽ ടീം തരംഗ് അവതരിപ്പിച്ച ‘കലാമേള’ ശ്രദ്ധേയമായി. സമാജം ശ്രാവണം 2025 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ കലാമേളയിൽ ഗാനമേള, മിമിക്സ്, സ്കിറ്റ്, നൃത്തം എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി.
ദീപ്തി ഡാനിയൽ, ഗോപിക അശ്വിൻ എന്നിവർ അവതാരകരായിരുന്ന പരിപാടിയിൽ അശ്വിൻ രവീന്ദ്രൻ, ആഷിക് മനോജ്, ഷാനവാസ്, സുഷ്മിത സനിൽ, വിമിത സനീഷ്, ജിജിഷ സുധീഷ്, സുമി സിയാദ് എന്നിവർ ഗാനമേളയ്ക്ക് നേതൃത്വം നൽകി. അർജുൻ അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ പ്രേക്ഷകരെ ആകർഷിച്ചു.
റിജോയ് മാത്യു, ദീപക് തണൽ, തോമസ് ഫിലിപ്പ്, വൈശാഖ് കുളങ്ങര, രാജേഷ് പെരുങ്കുഴി, വിഷ്ണു, എബി ചാക്കോ, ആഷിക് മനോജ്, ജിജിഷ, ഷാലിൻ, അഭിനവ് റിജോയ് എന്നിവർ അവതരിപ്പിച്ച സ്കിറ്റ് ഹാസ്യചൂടോടെ നിറഞ്ഞു. അബൂബക്കർ മഫാസ്, വൈഗ എസ്. നായർ, ദിൽന മനോജ് ഉത്തമൻ എന്നിവർ ചേർന്ന ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസിന് ആവേശത്തോടെയാണ് കാണികൾ ഏറ്റെടുത്തത്.
പ്രശോബ് മേനോൻ സംവിധാനം ചെയ്ത കലാമേളയുടെ പിന്നണിയിൽ റിജോയ് മാത്യു (പ്രൊജക്ട് ലീഡ്), ഹരീഷ് മേനോൻ, അനഘ ഷിജോയ് ( ക്രിയേറ്റീവ് സപ്പോർട്ട്), വൈശാഖ് കുളങ്ങര, ദീപക് തണൽ (അസോസിയേറ്റ് ഡയറക്ടേർസ്) എന്നിവരാണ് പ്രവർത്തിച്ചത്.
ജാക്സൺ വർഗ്ഗീസ്, അംജാദ് വാഹിദ് ,ജോർജ്കുട്ടി സെബാസ്റ്റ്യൻ , അഭിനവ് ആർ മാത്യു, വിച്ചു പെരൂ കാവ്, ലിജോ ജോൺസൻ,ഡാനി എന്നിവരാണ് മീഡിയ സപ്പോർട്ട് നല്‍കിയത്.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്ജും കലാമേളയ്ക്ക് ആശംസകൾ അറിയിച്ചു. വിനയ ചന്ദ്രൻ നായർ, അഭിലാഷ് വെള്ളുക്കായി, രാജേഷ് കെ.ബി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
aa