കാനൂ മ്യൂസിയം ഉദ്ഘാടനം ചെയ്ത് ബഹ്റൈൻ പ്രധാനമന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ മനാമയിൽ ആരംഭിച്ച കാനൂ മ്യൂസിയം ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്‌കാരികവുമായ തനിമ സംരക്ഷിക്കുക, മനാമ സൂഖിന്റെ ചരിത്രപരമായ പ്രദേശം പുനർവികസിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി ആരംഭിക്കുക, വിവിധ ചരിത്ര മേഖലകളിൽ ആവശ്യമായ അടിസ്ഥാനസൗകര്യ ആവശ്യകതകൾ നിറവേറ്റുക എന്നിവ ലക്ഷ്യമിട്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് കാനൂ മ്യൂസിയം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ബഹ്റൈൻ ബിസിനസുകാരുടെ വാണിജ്യ പൈതൃകം രേഖപ്പെടുത്തുന്ന ഇത്തരം സംരംഭങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കിരീടാവകാശി ഉദ്ഘാടനവേളയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ കോർട്ട് കാര്യ മന്ത്രി ശൈഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
aa
