ഹജ്ജ് രജിസ്ട്രേഷൻ ഒക്ടോബർ ഒന്നിന് ആരംഭിക്കും


ഷീബ വിജയൻ

ദോഹ I അടുത്ത വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ ഒക്ടോബർ ഒന്നിന് ആരംഭിക്കുമെന്ന് ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രേഷൻ ഒക്ടോബർ 31വരെ നീണ്ടുനിൽക്കും. രജിസ്ട്രേഷൻ നടപടിക്രമത്തിൽ പുതിയ മാറ്റങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ അപേക്ഷകരും നിബന്ധനകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അപേക്ഷിക്കുന്ന ഖത്തർ പൗരന്മാർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. ഒരു അപേക്ഷയിൽ മൂന്നുപേരെ വരെ രജിസ്റ്റർ ചെയ്യാം. എന്നാൽ, മറ്റ് ഗൾഫ് പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞത് 45 വയസ്സ് പൂർത്തിയായിരിക്കണം, മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടുണ്ടാകരുത്. കൂടാതെ ഖത്തറിൽ തുടർച്ചയായി 15 വർഷമെങ്കിലും താമസിച്ചവരുമായിരിക്കണം. കൂടെ ഒരാളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

ഹജ്ജിന് അപേക്ഷിക്കുന്നവർ രാജ്യത്തെ ഏതെങ്കിലും പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിൽനിന്ന് ശാരീരികക്ഷമത തെളിയിക്കുന്ന നിർബന്ധിത ഹെൽത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, അപേക്ഷകർക്ക് 10,000 ഖത്തർ റിയാൽ നിക്ഷേപം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു സെക്യൂരിറ്റി തുകയായി കണക്കാക്കുകയും അവരുടെ തീർഥാടനത്തിനായി നീക്കിവെക്കുകയും ചെയ്യും. തീർഥാടകർക്ക് ഹജ്ജിനുള്ള ചെലവ് ഓൺലൈനായി അടക്കാൻ ഇലക്ട്രോണിക് പേമെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ വർഷം ഖത്തറിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ എണ്ണം 4,400 ആണെന്നും മന്ത്രാലയം അറിയിച്ചു.

article-image

DSDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed