കാവലാനി ആന്റ് സൺസ് ഡബ്യു എൽ എൽ ജീവനക്കാർക്കായി ഓണാഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ പ്രമുഖ കമ്പനിയായ കാവലാനി ആന്റ് സൺസ് ഡബ്യു എൽ എൽ ജീവനക്കാർക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, ചെണ്ടമേളം, സാംസ്കാരിക പരിപാടികൾ, ഗെയിമുകൾ തുടങ്ങിയ പരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറി.
്ിേ്ി
ഡയറക്ടർമാരായ ദേവ്കിഷൻ ടി കാവലാനി, മുകേഷ് ടി കാവലാനി, പ്രശാന്ത് ആർ ഗാന്ധി എന്നിവർ ദീപം തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. 45 വർഷത്തിലധികം സേവനം ചെയ്ത ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കി.
വനമനവ