ഗുരുദേവ സോഷ്യൽ സൊസൈറ്റി "പൊന്നോണം 2025ന്റെ" ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ "GSS പൊന്നോണം 2025ന്റെ" ഭാഗമായി കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ അൽ ഹിലോ ട്രേഡിങ് കമ്പനിയുമായി ചേർന്ന് വർണ്ണാഭമായ അത്തപ്പൂക്കള മത്സരവും, സംഗീത റെസ്റ്റോറന്റുമായി ചേർന്ന് പായസ മത്സരവും സംഘടിപ്പിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. പ്രമുഖ ആർട്ടിസ്റ്റും കലാകാരിയും ആയ ശ്രീമതി. ലതാ മണികണ്ഠൻ, ശ്രീമതി. സിജു ബിനു, ശ്രീ അജീഷ്. കെ മോഹന്‍ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

 

 

article-image

hjhj

article-image

ghj,k

article-image

കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ നന്ദിരേഖപ്പെടുത്തി എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു.

"GSS പൊന്നോണം 2025" ജനറൽ കൺവീനർ വിനോദ് വിജയൻ, കോഡിനേറ്റർ മാരായ ശിവകുമാർ, ശ്രീമതി. ബിസ്മി രാജ്, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

സെപ്റ്റംബർ നാലിന് ഓണക്കളികളും തുടർന്ന് സെപ്റ്റംബർ 12ന് വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപനം ആകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

jkgkj

You might also like

Most Viewed