ബഹ്‌റൈനിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി. 2006 മുതൽ ബഹ്‌റൈൻ പ്രവാസിയായിരുന്ന അടൂർ തെങ്ങമം സ്വദേശി ജയകുമാർ ജനാർദ്ധന കുറുപ്പ് (62) ആണ് മരണമടഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം.
ബി ഡി എഫ് ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ 2.30ന് ആയിരുന്നു മരണം സംഭവിച്ചത്. ദീർഘകാലമായി അൽ ഹമദ് കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കുടുംബം നാട്ടിലാണുള്ളത്. ഭാര്യ: സുമ, മക്കൾ: വൈഷ്ണവി, വിഷ്ണു.
ജയകുമാറിന്റെ നിര്യാണത്തിൽ മാസ്സ് ബഹ്‌റൈൻ അനുശോചനം അറിയിച്ചു.