വിവാഹ വേദി ഒരുക്കാതെ പണം തട്ടി: ബഹ്റൈനിൽ ഈവന്റ് ഓർഗനൈസർക്ക് പിഴയും തടവും


പ്രദീപ് പുറവങ്കര 

മനാമ I വിവാഹ വേദി ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് മുഴുവൻ പണവും കൈപ്പറ്റിയ ശേഷം വേദി ലഭ്യമാക്കാത്ത കേസിൽ, ഈവന്റ് മാനേജ്മെന്റ് കൈകാര്യം ചെയ്തയാൾക്ക് കൂടുതൽ ശിക്ഷകൾ വിധിച്ച് ബഹ്‌റൈൻ കോടതി. ഇത് പ്രകാരം പരാതിക്കാരന് നേരത്തേ കൈപ്പറ്റിയ 5,500 ബഹ്‌റൈൻ ദിനാർ തിരികെ നൽകുന്നതിനോടൊപ്പം, 500 ദിനാർ നഷ്ടപരിഹാരവും 50 ദിനാർ നിയമപരമായ ചെലവുകളും നൽകാനും ബഹ്‌റൈൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു.

2024 മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന വിവാഹത്തിനായി ഹോട്ടലിൽ ബുക്കിംഗ് നടത്തിയിട്ടില്ലെന്ന് പരാതിക്കാരൻ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തെ കുറിച്ചുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുകയും പോലീസ് അന്വേഷണത്തിന് വഴിവെക്കുകയും ചെയ്തു. ഇതേ തുടർന്ന് കേസിൽ ക്രിമിനൽ കുറ്റത്തിന് ഓർഗനൈസർക്ക് 3 വർഷം തടവും 1,000 ദിനാർ പിഴയും വിധിച്ചിരുന്നു. ഇതിന് ശേഷം നൽകിയ അപ്പീലിലാണ് കൂടുതൽ ശിക്ഷകൾ ഇവർക്ക് മുകളിൽ വിധിച്ചിരിക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed