പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാൻ പോകുന്ന വികസനപദ്ധതികൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി


പ്രദീപ് പുറവങ്കര

മനാമ l 2025-2026 അധ്യയനവർഷത്തിൽ രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാൻ പോകുന്ന വികസനപദ്ധതികൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ. ഇത് പ്രകാരം, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികൾ തുടങ്ങിയവ നേരിടുന്ന വിദ്യാർഥികൾക്കായി രാജ്യത്തുടനീളം പുതുതായി സജ്ജീകരിച്ച 23 ക്ലാസ് മുറികൾ പൂർത്തിയാക്കിയിട്ടുണ്ട്.

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളെ ഉൾക്കൊള്ളുന്നതിനായി മന്ത്രാലയം ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ വിപുലീകരണമാണിത്. ഇവർക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും മന്ത്രി സൂചിപ്പിച്ചു.

കൂടാതെ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ഒരുക്കിവെച്ചിട്ടുള്ള സ്കൂൾ ബസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പുതുതായി വികസിപ്പിച്ച പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പുതിയ സ്കൂൾ ഗതാഗത റൂട്ടുകളും ആരംഭിച്ചു. ഇതോടെ സ്കൂൾ ഗതാഗതം ഉപയോഗപ്പെടുത്തുന്ന വിദ്യാർഥികളുടെ എണ്ണം 50,000ത്തിലധികമായി ഉയരും.

ഇതോടൊപ്പം പൊതുവിദ്യാലയങ്ങളിൽ ഏകദേശം 6,000 പുതിയ എയർ കണ്ടീഷനിംഗ് യൂനിറ്റുകൾ സ്ഥാപിക്കും. കഴിഞ്ഞ അധ്യയനവർഷത്തിൽ 5,000 യൂനിറ്റുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ ശുചീകരണ ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടാകും. എല്ലാ സ്കൂളുകളിലും സമഗ്രമായ അറ്റകുറ്റപ്പണികളും പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

article-image

േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed