നാഷനൽ ചാർട്ടർ റോഡിലൂടെ തെറ്റായ ദിശയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ

ശാരിക
മനാമ l ബഹ്റൈനിലെ നാഷനൽ ചാർട്ടർ റോഡിലൂടെ തെറ്റായ ദിശയിൽ വാഹനമോടിച്ചയാൾ അറസ്റ്റിലായി. അതിവേഗത്തിൽ എതിർ ദിശയിലൂടെ വാഹനമോടിച്ച് പോയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. മറ്റൊരു കാറിന്റെ ഡാഷ് കാമറയിലാണ് കുറ്റകൃത്യം പതിഞ്ഞത്.
ഇതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാഹനമോടിച്ചയാളെ തിരിച്ചറിഞ്ഞ് ട്രാഫിക് വകുപ്പ് പിടികൂടിയത്. 60 വയസ്സാണ് ഇയാളുടെ പ്രായം. റോഡിലെഈ നിയമ ലംഘനത്തിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
asff