ഗൾഫ് സഹകരണ കൗൺസിൽ തലവന്മാരുടെ 46ആമത് ഗൾഫ് ഉച്ചകോടി ബഹ്റൈനിൽ


ശാരിക

മനാമ: ഒമ്പതു വർഷങ്ങൾക്കുശേഷം ഗൾഫ് സഹകരണ കൗൺസിൽ തലവന്മാരുടെ 46ആമത് ഗൾഫ് ഉച്ചകോടിക്ക് ഡിസംബറിൽ ബഹ്റൈൻ ആതിഥേയത്വം വഹിക്കും. പ്രാദേശിക, അന്തർദേശീയ തലത്തിൽ തുടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കാനിരിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ മേഖലകളിലുടനീളം ഏകീകൃത പ്രതികരണങ്ങൾ വളർത്തുന്നതിനും കൂട്ടായ പ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള  ജി.സി.സിയുടെ നിർണായക പങ്ക് ഉച്ചകോടി എടുത്തുകാണിക്കും. 

പ്രതിരോധ, സുരക്ഷ ഏകോപനം ശക്തിപ്പെടുത്തുക, സാമ്പത്തിക സംയോജനം കൂടുതൽ ആഴത്തിലാക്കുക, മേഖലയുടെ സ്ഥിരതയെ ബാധിക്കുന്ന പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക.  ഊർജ സുരക്ഷ, ഭക്ഷ്യസുസ്ഥിരത, അംഗരാജ്യങ്ങളിലുടനീളമുള്ള ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക എന്നിവയും ചർച്ചയിൽ ഭാഗമാകും.

45ആമത് ഗൾഫ് ഉച്ചകോടി 2024 ഡിസംബറിൽ ഖത്തറിലെ ദോഹയിലായിരുന്നു നടന്നത്. ബഹ്റൈൻ ഇതിന് മുമ്പ് ഏഴുതവണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

article-image

്മനംന

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed