വീ ആർ വൺ കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹറൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ ഈദ് ആഘോഷവും രണ്ടാം വാർഷികവും കുടുംബ സംഗമവും നടന്നു.നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും മക്കളുടെയും വിവിധ ഇനം കലാപരിപാടികൾ നടത്തി.

ഗ്രൂപ്പിലെ അംഗങ്ങളുടെ കലാ മത്സരങ്ങൾ പരിപാടിക്ക് മികവേകി.ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്,മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു. റജീന ഇസ്മായിൽ,ഇസ്മായിൽ ദുബൈപടി അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള,മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, ഹക്കീം, നാസർ ഹലീമാസ്, ഹഫ്സർ, മുജീബ് മുന്ന, ഷാഫി എന്നിവർ നേതൃത്വം നൽകി. ആബിദ് താനൂർ നന്ദിയും പറഞ്ഞു.

article-image

sds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed