ലോക രക്തദാന ദിനത്തിൽ രക്തദാന ക്യാമ്പ് സംഘിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സിംപോണിയ'25 എന്ന പേരിൽ ഇരുപത്തിയാറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

യുവജന പ്രസ്ഥാനം പ്രസിഡന്റ് ഫാ. ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് ഫാ. തോമസുകുട്ടി പി. എൻ, ലേ. വൈസ് പ്രസിഡന്റ് റിനി മോൻസി, സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ, ട്രഷറർ ജേക്കബ് ജോൺ, കോർഡിനേറ്റർ ജോ വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കത്തീഡ്രൽ ട്രസ്റ്റി സജി ജോർജ്, കത്തീഡ്രൽ സെക്രട്ടറി ബിനു എം ഈപ്പൻ എന്നിവർ സന്നിഹിരായിരുന്നു. ക്യാമ്പിൽ 150ൽപരം അംഗങ്ങൾ പങ്കെടുത്തു.

article-image

േോ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed