ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിച്ച സമന്വയം 2025 ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമന്വയം 2025 വർണ്ണാഭമായി. സൊസൈറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ കഴിഞ്ഞവർഷം സൊസൈറ്റി നടത്തിയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടന്നു.

 

 

article-image

മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ നൈറ്റും പ്രശസ്ത ഗായകനും കോമഡി ആർട്ടിസ്റ്റും ആയ രാജേഷ് അടിമാലിയുടെ വൺമാൻ ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇടുക്കി പാർലമെന്റ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

article-image

ോേ്

article-image

പ്രമുഖ വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ഈ വർഷത്തെ GSS ബിസിനസ് ഐക്കോൺ അവാർഡ് പ്രമുഖ വ്യവസായിയും ബോർഡാൻ കോൺട്രാക്റ്റിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ കെ. എസ് മേനോന് മുഖ്യാതിഥി സമ്മാനിച്ചു.

article-image

്ിു്ു

article-image

യൂണിഫോം സിറ്റി മാനേജിങ് ഡയറക്ടർ എം. കെ ഷബീറിനെ ചടങ്ങിൽ ആദരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ പി.വി ചെറിയാൻ, രജത ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ എ. വി ബാലകൃഷ്ണൻ, സൊസൈറ്റി വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സമന്വയം 2025 ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

article-image

േോ്ോേ

You might also like

Most Viewed