മുഹറഖ് സൂഖിലെയും പരിസരത്തെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള അടിയന്തര നിർദേശങ്ങൾക്ക് അംഗീകാരം


പ്രദീപ് പുറവങ്കര

മനാമ: മുഹറഖ് സൂഖിലെയും പരിസരത്തെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള അടിയന്തര നിർദേശങ്ങൾക്ക് മുനിസിപ്പാലിറ്റി കൗൺസിലിന്റെ അംഗീകാരം. പ്രദേശത്തെ റോഡുകളുടെ കൈവരികൾ മാറ്റി പാർക്കിങ് സ്ഥലങ്ങളാക്കി മാറ്റാനുള്ള അടിയന്തര നീക്കത്തെ കൗൺസിലർമാർ ഏകകണ്ഠമായിതന്നെ പിന്തുണച്ചു.

സൂഖിന് സമീപം ആവശ്യത്തിന് പാർക്കിങ് ഇല്ലാത്തതിൽ സന്ദർശകരും പ്രദേശവാസികളും ആശങ്ക അറിയിച്ചതിനെ തുടർന്നാണ് ഈ നീക്കം. പാർക്കിങ് കർബ് ക്രമീകരണങ്ങൾക്ക് സമാന്തരമായി, സൂഖിനും കാർ പാർക്കുകൾക്കുമിടയിൽ ഷട്ടിൽ ബസ് സർവിസ് അവതരിപ്പിക്കാനുള്ള ചെയർമാൻ അബ്ദുൽ അസീസ് അൽ നാറിന്റെ നിർദേശം കൗൺസിൽ കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.

article-image

ോേിി

You might also like

Most Viewed