ഇന്ത്യൻ സ്‌കൂളിൽ വിവിധ പരിപാടികളോടെ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്‌കൂളിൽ വിവിധ പരിപാടികളോടെ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു. ഇസാ ടൗൺ കാമ്പസിൽ നടന്ന വാർഷിക ടെക്‌നോഫെസ്റ്റിൽ നാലു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ ദേശീയ ശാസ്ത്ര-സാങ്കേതിക ദിനത്തോടനുബന്ധിച്ച് സയൻസ് വിഭാഗമാണ് വിദ്യാർഥികളെ ശാസ്ത്ര പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിപുലമായ മത്സരങ്ങൾ സംഘടിപ്പിച്ചത്.

ശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മോഡൽ നിർമാണം, പോസ്റ്റർ രൂപകൽപന, ഡിസ്‍പ്ലേ ബോർഡ് അവതരണങ്ങൾ തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ജേതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു.

 

article-image

dssdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed