അറേബ്യൻ കടലിൽനിന്ന് 36 മില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷൽ ടാസ്ക് ഫോഴ്സ് അറേബ്യൻ കടലിൽനിന്ന് 36 മില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ന്യൂസിലാൻഡിൻറെ നേതൃത്വത്തിലുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്‌സിന്റെ കമ്പൈൻഡ് ടാസ്‌ക് ഫോഴ്‌സ് 150 ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു യു.കെ റോയൽ നേവി കപ്പലാണ് 1,000 കിലോഗ്രാം ഹെറോയിൻ, 660 കിലോഗ്രാം ഹാഷിഷ്, 6 കിലോഗ്രാം ആംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തത്.

സംശായസ്പദമായ രീതിയിൽ കടലിൽ കണ്ട ഒരു ബോട്ടിനെ ട്രാക്ക് ചെയ്ത് കണ്ടെത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.

പിടിച്ചെടുത്ത വസ്തുക്കൾ പരിശോധനക്ക് ശേഷം നശിപ്പിച്ചു. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എംഎ.ഫ്, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സംഘമാണ്. 46 രാജ്യങ്ങളുടെ നാവിക പങ്കാളിത്തമാണ് ഇതിലുള്ളത്. നിലവിൽ ന്യൂസിലാന്റിനാണ് ഇതിന്റെ നേതൃചുമതല.

article-image

sdfsf

You might also like

  • Straight Forward

Most Viewed