ജി.ഐ.ജി. ഗൾഫ് ബഹ്റൈനും അൽ ഹിലാൽ പ്രീമിയർ ആശുപത്രിയും ചേർന്ന് 'എന്റെ ആരോഗ്യ വാര നടത്തം' പരിപാടി സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ജി.ഐ.ജി. ഗൾഫ് ബഹ്റൈനും അൽ ഹിലാൽ പ്രീമിയർ ആശുപത്രിയും ചേർന്ന് ബാഹ്റൈൻ ബേയിലെ ദി അർക്കിൽ ‘എന്റെ ആരോഗ്യ വാര നടത്തം' പരിപാടി സംഘടിപ്പിച്ചു. ഒന്നര കിലോമീറ്റർ നടപ്പിൽ ബാഹ്റൈനിലെ 100ലധികം ജി.ഐ.ജി. അംഗങ്ങൾ പങ്കാളികളായി. ജി.ഐ.ജി. ഗൾഫ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായ മൗറിസിയോ കൊആറാസയുടെ സ്വാഗതപഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സി.ഇ.ഒ. ഡോ. ശരത്ത് ചന്ദ്രൻ ആരോഗ്യകരമായ ജീവതം പിന്തുടരുന്നതിന് വേണ്ട സന്ദേശം നൽകി. നടത്തത്തിൽ പങ്കെടുത്തവർ അൽഹിലാൽ പ്രീമിയർ ആശുപത്രി ടീമിന്റെ സ്ട്രാച്ചിംഗ് സെഷനിലും പങ്കെടുത്തു.