ബോധവൽക്കരണ ക്ലാസ് നടത്തി

പ്രദീപ് പുറവങ്കര
മനാമ: പുതു തലമുറയെ ബാധിക്കുന്ന ലഹരി ഉപയോഗം, സ്ക്രീൻ അഡിക്ഷൻ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം, ടീൻസ് ഇന്ത്യക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. സിഞ്ചിലെ ഫ്രൻ ഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ അധ്യാപികയും, ട്രെയിനറുമായ നുസൈബ മൊയ്‌തീൻ ക്ലാസെടുത്തു.
റിക്ലെയിം, ടേക്കിങ് ബാക്ക് കൺട്രോൾ ഓഫ് ലൈഫ് തുടങ്ങിയ വിഷയങ്ങളിലാണ് അവബോധന ക്ലാസ് നൽകിയത്. പരിപാടിക്ക് സജീബ്, ബുഷ്റ ഹമീദ് ,ഫസീല ഹാരിസ്, മെഹ്റ മൊയ്തീൻ, സൽമ സജീബ്, സെയ്ഫുന്നിസ റഫീഖ്, റസീന അക്ബർ, നസീറ ഉബൈദ് എന്നിവർ നേതൃത്വം നൽകി.
sasd