ഐ.സി.ആർ.എഫ് ബഹ്റൈൻ, സൽമാനിയ മെഡിക്കൽ സെന്ററിലെ മോർച്ചറി ഡിപ്പാർട്ട്‌മെന്റിന് സോഫ സെറ്റ് സംഭാവനയായി നൽകി

പ്രദീപ് പുറവങ്കര
മനാമ: സമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി ഐ.സി.ആർ.എഫ് ബഹ്റൈൻ, സൽമാനിയ മെഡിക്കൽ സെന്ററിലെ മോർച്ചറി ഡിപ്പാർട്ട്‌മെന്റിന് 30-ലധികം ആളുകൾക്ക് ഇരിക്കാവുന്ന സോഫ സെറ്റ് സംഭാവനയായി നൽകി. സോഫ സെറ്റിന്റെ കൈമാറൽ ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, എസ്.എം.സി കോഓഡിനേറ്റർസ് സുബൈർ കണ്ണൂർ, കെ.ടി. സലീം, നൗഷാദ് എന്നിവരും എസ്.എം.സി ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംഭാവന നൽകിയതിനുള്ള അംഗീകാരമായി, ബഹ്‌റൈൻ സർക്കാർ ആശുപത്രികളുടെ സേവന ഡയറക്ടർ മിസ് ഖാദർ എ അൽഅൻസാരി ഐ.സി.ആർ.എഫ് ബഹ്റൈനെ അഭിനന്ദിച്ച് സർട്ടിഫിക്കറ്റ് നൽകി.
dsgdsg