പൊതു സ്ഥലങ്ങളിൽ മൃതദേഹം ദഹിപ്പിച്ച് സംസ്കാരം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം

പ്രദീപ് പുറവങ്കര
മനാമ: പൊതു സ്ഥലങ്ങളിൽ മൃതദേഹം ദഹിപ്പിച്ച് സംസ്കാരം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സതേൺ മുനിസിപ്പാലിറ്റി കൗൺസിലർമാർ രംഗത്ത് എത്തി.
2018ൽ നിയമവിരുദ്ധമാക്കിയ ഇത്തരം നടപടിക്രമങ്ങൾ വീണ്ടും തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ഇത് പരിസ്ഥിതി, പൊതുജനാരോഗ്യ പ്രശ്നങ്ങൾ വരുത്തിത്തീർക്കുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് അംഗങ്ങൾ നടപടി ആവശ്യപ്പെട്ടത്.
അസ്കറിലെ പൊതു സ്ഥലത്താണ് നിലവിൽ മൃതദേഹം ദഹിപ്പിക്കുന്നത്. പ്രദേശം ജനവാസ മേഖലകൾക്ക് സമീപമാണെന്നും, ഇവിടെ ശരാശരി 25 മൃതദേഹങ്ങൾ പ്രതിവർഷം ദഹിപ്പിക്കുന്നുണ്ടെന്നും എംപിമാർ ചൂണ്ടികാട്ടി.
പരമ്പരാഗത സംസ്കാരത്തിന് 150 ദീനാറും വൈദ്യുതി വഴിയുള്ള സംസ്കാരത്തിന് 800 ദീനാർ വരെയുമാണ് ചിലവ് വരുന്നത്. അതേസമയം അധികാരികളുമായി പരിഹാരത്തിനുള്ള മാർഗങ്ങൾക്കായി സഹകരിക്കാൻ തയാറാണെന്നും നിയമത്തെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും ശ്രീകൃഷ്ണ ഹിന്ദു ക്ഷേത്രം ഓണററി ചെയർമാൻ മഹേഷ് ഭാട്ടിയ പറഞ്ഞു.
gdfg