ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ശക്തമാണെന്ന് ബഹ്റൈൻ സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘം
പ്രദീപ് പുറവങ്കര
മനാമ: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ശക്തമാണെന്ന് ബഹ്റൈൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രതിനിധി സംഘം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയത്.
സംഘം ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെയും, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് ആൽ സാലിഹ് എന്നിവരെയും സന്ദർശിച്ചു. മനാമയിലെ ശ്രീ നാഥ്ജി ക്ഷേത്രം, ബാബ് ആൽ ബഹ്റൈൻ എന്നിവിടങ്ങളിൽ സന്ദർശിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്ത സംഘത്തിൽ നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), സത്നാം സിങ് സന്ധു എം.പി, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് ഉണ്ടായിരുന്നത്.
sfddsf
