മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


പ്രദീപ് പുറവങ്കര
മനാമ:ഇക്കഴിഞ്ഞ സി ബി എസ്‌ ഇ പരീക്ഷകളിൽ മികച്ച വിജയം കാഴ്ച്ച വെച്ച ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്നതിനു ചടങ്ങു സംഘടിപ്പിച്ചു. സൽമാനിയയിലെ ആസ്ഥാന മന്ദിരത്തിൽ വച്ചു നടന്ന ചടങ്ങിൽ ന്യൂ ഹൊറൈസെൻ പ്രിൻസിപ്പൽ വന്ദന സതീഷ് മുഖ്യ അതിഥി ആയിരുന്നു. എസ്‌ എൻ സി എസ്‌ ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷത വഹിച്ച ചടങ്ങിനു എഡ്യൂക്കേഷൻ ഫോറം ജോയിന്റ് കൺവീനർ അനുപമ പ്രശാന്ത് സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, മെമ്പർഷിപ്പ് സെക്രെട്ടറി ഷിബു രാഘവൻ എന്നിവർ ആശംസകളും അറിയിച്ചു. കുമാരി തീർത്ഥ ബാബു അവതാരക ആയ ചടങ്ങിനു എഡ്യൂക്കേഷൻ ഫോറം കൺവീനർ രമ്യ ശ്രീകാന്ത് നന്ദി രേഖപ്പെടുത്തി.

article-image

ASASASDAS

You might also like

Most Viewed