ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം; അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ അംഗത്വം എടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പത്രസമ്മേളനത്തിൽ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ആനുകൂല്യങ്ങൾ വിശദീകരിച്ചു. പ്രസിഡൻ്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, മെഡിക്കൽ അഡ്വൈസർ ഡോക്ടർ യാസർ ചോമയിൽ, ജോ: സെക്രട്ടറി മുനീർ ഒരവക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. അംഗത്വം എടുത്തവർക്ക് മാരക രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം പരമാവധി ഒരുലക്ഷം രൂപ വരെ നൽകുമെന്നും, അർഹരായ അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായം പരമാവധി ഒരു ലക്ഷം രൂപ വരെ നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

article-image

asedfaedfrera

You might also like

Most Viewed