ബഹ്‌റൈനിൽ എത്തിയ കൊല്ലം രൂപത ബിഷപ്പിന് പൗര സ്വീകരണം നൽകി


പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ എത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷനും, കേരള കാത്തലിക് അസോസിയേഷനും ചേർന്ന് പൗരസ്വീകരണം നൽകി. കെസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെ പി എ വൈസ് പ്രസിഡന്റ് കൊയ്‌വിള മുഹമ്മദ് കുഞ്ഞ് , ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കെപിഎയുടെ ഉപഹാരം നൽകി ആദരിച്ചു. കെ.സി.എ. ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, കെ. പി. എ. രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും ആയ പ്രിൻസ് നടരാജൻ , കെ. പി. എ. സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ സി എ സ്പോൺസർഷിപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെ സി എ കോർ കമ്മിറ്റി ചെയർമാൻ അരുൾ ദാസ് തോമസ്, കെ പി എ സെക്രട്ടറി അനിൽകുമാർ, കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു. കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ കെ.പി.എയുടെ വിളക്കുമരം സുവനീറും ആപ്പിൾ തങ്കശ്ശേരിവരച്ച ചിത്രവും ബിഷപ്പിനു കൈമാറി. സൃഷ്ടി കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.

article-image

ASDDSAADSADS

You might also like

Most Viewed