സോഷ്യൽ മീഡിയയുടെ ദുരുപയോഗം;കർശന നിയമങ്ങൾ കൊണ്ടുവരണം: എം.പിമാർ


പ്രദീപ് പുറവങ്കര

മനാമ: സോഷ്യൽ മീഡിയയിലെ അധാർമികവും കുറ്റകരവുമായ ഉള്ളടക്കങ്ങൾക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരണമെന്ന നിർദേശവുമായി ബഹ്റൈൻ പാർലമെന്റ് എം.പിമാർ. ഭരണഘടന അവകാശങ്ങളെ മാനിക്കുന്നതിനോടൊപ്പം പൊതു ധാർമികത സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗത്തിനെതിരെ 20 എം.പിമാരാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്ക വർധിച്ച സാഹചര്യത്തിലാണ് എം.പിമാർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇസ്‍ലാമിക തത്ത്വങ്ങൾക്കും ബഹ്‌റൈന്‍റെ പാരമ്പര്യങ്ങൾക്കും വിരുദ്ധമായ പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും ഇവർ ശക്തമായി വിമർശിച്ചു.

article-image

EQRWEWWEAQ

You might also like

Most Viewed