വേൾഡ് മലയാളി ഫെഡറേഷൻ ഇഫ്താര്‍ സംഗമം നടത്തി


ബഹ്റൈനിലെ വേൾഡ് മലയാളി ഫെഡറേഷൻ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി.

ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് ട്രഷറർ മുഹമ്മദ് സാലി റമദാൻ സന്ദേശം നല്‍കി.

ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് കോശി സാമുവൽ ആശംസകൾ അറിയിച്ചു. ചടങ്ങിൽ സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു.

ഭാരവാഹികളായ ജേക്കബ് തെക്കുതോട്, നെൽസൻ വർഗീസ്, റിതിൻ തിലക്, ബിജു ഡാനിയേൽ, തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിദേവ്, തോമസ് ഫിലിപ്പ് ജയേഷ് താന്നിക്കൽ, ഗിരീഷ് കുറുപ്പ് എന്നിവർ പങ്കെടുത്തു. ക്യാമ്പ് ഇൻചാർജ് മജീദ് നന്ദി രേഖപ്പെടുത്തി.

article-image

േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed