വോയ്‌സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ‘വോയ്‌സ് ഓഫ് ആലപ്പി നൈറ്റ് ഡ്രൈവ്’ എന്നപേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പിയുടെ മൂന്നാമത്തെ രക്തദാന ക്യാമ്പ് ആണ് ഇത്.

രാത്രി ഏഴുമുതൽ പതിനൊന്ന് മണിവരെ നടന്ന ക്യാമ്പിൽ എൺപതിലധികം രക്തദാതാക്കൾ രക്തദാനം നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി കൂടിയായ ഡോ: പി വി ചെറിയാൻ നിർവഹിച്ചു.

വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡണ്ട് സിബിൻ സലിം അധ്യക്ഷനായിരുന്നു. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പംപള്ളിൽ, മധുസൂദനൻ പിള്ള, ലേഡീസ് വിങ് കോർഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിന്റെ കോർഡിനേറ്റർ കൂടിയായ ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ നന്ദി അറിയിച്ചു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed