ബി.കെ.എസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കൻസാര ഇലവൻ ജേതാക്കളായി


ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബി.കെ.എസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കൻസാര ഇലവൻ ജേതാക്കളായി. കേരളീയ സമാജം മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ജയ് കർണ്ണാടകയെയാണ് ഇവർ പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൻസാര ഇലവൻ, നിശ്ചിത ആറ് ഓവറിൽ 63 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ജയ് കർണാടകയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ലൂസേഴ്സ് ഫൈനലിൽ സരിഗയെ തോൽപ്പിച്ച് ശഹീൻ ഗ്രൂപ്പ് രണ്ടാമത്തെ റണ്ണർ അപ്പ് ആയി.

കൻസാര ഇലവന്റെ സുമൻ മാൻ ഓഫ് ദി മാച്ചായും കരൺ ഷാ പ്ളെയർ ഓഫ് ദി ടൂർണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, സ്പോൺസർമാരുടെ പ്രതിനിധികൾ എന്നിവർ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

article-image

്േിന്

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed