കെ.പി.എഫ് നൈറ്റ് സെഗയ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു


കോഴിക്കോട് ജില്ല പ്രവാസി ഫോറം മെംബേഴ്സ് നൈറ്റ് സെഗയ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് റാശിദ് ബുക്കുമ്മാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാതിഥിയായിരുന്നു. കെ.പി.എഫ് പ്രസിഡന്‍റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ. സ്വാഗതവും ബാംസുരി കൺവീനർ അരുൺ പ്രകാശ് നന്ദിയും രേഖപ്പെടുത്തി. ഐമാക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, കെ.സി.എ പ്രസിഡന്‍റ് ജെയിംസ് ജോൺ, കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ വെള്ളികുളങ്ങര, കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലീം, യു.കെ. ബാലൻ, ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് എന്നിവർ സംസാരിച്ചു. തിരുവാതിര, ഒപ്പന, മാർഗംകളി, പാട്ടുകൾ, മിമിക്രി, തുടങ്ങി നിരവധി കലാരൂപങ്ങളും ആരവം നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും അരങ്ങേറി.

article-image

aesdfeaaesw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed