ഐ.വൈ.സി.സി ബഹ്‌റൈന്റെ മെംബർഷിപ് കാമ്പയിന് തുടക്കമായി


ഐ.വൈ.സി.സി ബഹ്‌റൈന്റെ 2024 -2025 വർഷത്തെ മെംബർഷിപ് കാമ്പയിന് തുടക്കമായി. ഈ വർഷത്തെ ആദ്യ മെംബർഷിപ് വിതരണം ദേശീയ ആക്ടിങ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ നിർവഹിച്ചു. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് കാമ്പയിൻ കാലയളവ്. ബഹ്‌റൈനിലും നാട്ടിലും ജീവകാരുണ്യം, വിദ്യാഭ്യാസം, കലാ, കായിക, ജനക്ഷേമ, രാഷ്ട്രീയ പ്രവർത്തനങ്ങളുമായാണ് ഐവിസിസി ബഹ്റൈൻ കഴിഞ്ഞ 11 വർഷമായി മുമ്പോട്ട് പോകുന്നതെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ആക്ടിങ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.

മെമ്പർഷിപ്പിനായി ഓരോരോ ഏരിയകളിലെയും പ്രസിഡന്റ്‌, സെക്രട്ടറിമാരെ നേരിട്ടോ അല്ലെങ്കിൽ ഹെൽപ് ഡസ്കിന്‍റെ 38285008 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

്ിു്ു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed