ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച്ച് മുഹമ്മദ്കോയ അനുസ്മരണം സംഘടിപ്പിച്ചു


ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച്ച് മുഹമ്മദ്കോയ അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ചരിത്രകാരനുമായ എം.സി വടകര അനുസ്‌മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അദ്ധ്യക്ഷത വഹിച്ച യോഗം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.കെഎംസിസി പ്രസിഡൻ്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, മുസ്ലിംലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി പി.പി ജാഫർ, കെഎംസിസി മുൻ ട്രഷറർ ആലിയ ഹമീദ് എന്നിവർ പ്രസംഗിച്ചു. പി.കെ ഇസ്ഹാഖ് സ്വാഗതവും സുബൈർ പുളിയവ് നന്ദിയും പറഞ്ഞു.

article-image

ാൂാൈൂ

You might also like

  • Straight Forward

Most Viewed