എഫ്ഡിസി സെർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്ത് പ്രവാസി ഗൈഡൻസ് സെന്റർ

മനാമ
ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പ്രവാസി ഗൈഡൻസ് സെന്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഫൗണ്ടേഷൻ ഡിപ്ലോമ ഇൻ കൗൺസിലിങ്ങ് കോഴ്സിന്റെ സെർട്ടിഫിക്കേറ്റ് വിതരണം മാഹൂസിലെ പിജിസി സെന്ററിൽ വെച്ച് നടന്നു. പിജിസി ചെയർമാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ ജോൺ പനക്കലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൗൺസിലിങ്ങിന്റെ ബാല പാഠങ്ങൾ പഠിച്ച ഏഴ് പേർക്കാണ് സിടിഎഎ, കെസിസിഎ സെർട്ടിഫിക്കേറ്റുകൾ നൽകിയത്.
പിജിസി ഡെപ്യൂട്ടി ചെയർമാൻ പ്രദീപ് പുറവങ്കര, പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ, പിജിസി സിഇഒ ബിജു തോമസ് എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ പിജിഎഫ് നിർവാഹക സമിതി അംഗം ജോസഫ് വി നന്ദി രേഖപ്പെടുത്തി. ലീബ ചെന്തുരുത്തിയായിരുന്നു അവതാരക. എഫ് ഡി സിയുടെ അടുത്ത ബാച്ച് ഒക്ടോബറിൽ ആരംഭിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 35680258 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
aa