പ്രവാസികളുടെ അനിയന്ത്രിത വിമാനയാത്രാക്കൂലിക്ക് പരിഹാരമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ


പ്രവാസികളുടെ അനിയന്ത്രിത വിമാനയാത്രാക്കൂലിക്ക് പരിഹാരമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പുതിയതായി നിയമിതനായ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവിനു നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ എയർസേവാ പോർട്ടൽ കൂടുതൽ ശക്തമാക്കണമെന്നും സൗജന്യമായി പ്രശ്നപരിഹാരം കണ്ടിരുന്ന എയർസേവാ പോർട്ടൽ കാര്യക്ഷമമല്ലാത്തതിനാൽ റീഫണ്ടിനായി കോടതിയെ സമീപിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാണിച്ചു.  

ഗൾഫ് മേഖലയിൽ അവധിസമയമായതിനാൽ വർധിതമായ വിമാനക്കൂലി പ്രവാസികൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആയതിനാൽ കേന്ദ്രസർക്കാർ അനുകൂല നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ്  സുധീർ തിരുനിലത്ത് പറഞ്ഞു.

article-image

sdsdgdsgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed