അനധികൃതമായി പിടികൂടിയ 60 കിലോഗ്രാം ചെമ്മീൻ കൈവശംവെച്ച നാല് ഏഷ്യൻ പൗരന്മാർ പിടിയിൽ


അനധികൃതമായി പിടികൂടിയ  60 കിലോഗ്രാം ചെമ്മീൻ കൈവശംവെച്ചതിന് നാല് ഏഷ്യൻ പൗരന്മാരെ  കോസ്റ്റ് ഗാർഡ് പിടികൂടി. മാരിടൈം പട്രോൾ ഡിവിഷൻ  ഖോർ ഫാഷിന്റെ വടക്ക് സമുദ്രമേഖലയിൽ നടത്തിയ സമഗ്രമായ പരിശോധനക്കിടെയാണ് അറസ്റ്റ്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചെമ്മീൻ പിടിക്കുന്നത്  ഫെബ്രുവരി മുതൽ നിരോധിച്ചിരിക്കുകയാണ്.

വിൽക്കുന്നതിനും നിരോധനമുണ്ട്. നിരോധനം ജൂലൈ 31വരെ തുടരും. ചെമ്മീൻ ഫാമുകൾക്ക് നിരോധനം ബാധകമല്ല. കേസ് പബ്ലിക്ക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനായി ആവശ്യമായ നടപടികളിലാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

article-image
 jhghjg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed