കൊല്ലം പ്രവാസി അസോസിയേഷന്‍ – സിത്ര ഏരിയക്ക് പുതിയ നേതൃത്വം


കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ട്യൂബ്‌ളി കെ.പി.എ ആസ്ഥാനത്തു വച്ചു നടന്നു.

ഏരിയ കോഓര്‍ഡിനേറ്റര്‍ നിഹാസ് ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഫൈസൽ പത്തനാപുരവും , സാമ്പത്തിക റിപ്പോര്‍ട്ടു ഏരിയ ട്രെഷറർ അരുൺ കുമാറും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി.

തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരിയായ ഏരിയ കോഓര്‍ഡിനേറ്റര്‍ സിദ്ധിഖ് ഷാനിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം നടത്തി.
പ്രസിഡന്റ് വിനീഷ് മോഹനൻ, സെക്രട്ടറി അരുൺ കുമാർ, ട്രഷറര്‍ ഷാൻ അഷ്‌റഫ് , വൈസ് പ്രസിഡന്റ് മനാഫ്, ജോ:സെക്രട്ടറി അനിൽകുമാർ എന്നിവരെയും ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി ഫൈസൽ പത്തനാപുരം തിരെഞ്ഞെടുത്തു. നിയുക്ത ട്രഷറര്‍ ഷാൻ അഷ്‌റഫ്ന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.

സമ്മേളനത്തിൽ വച്ച് കെ.പി.എ ലൈബ്രറിയിലേക്ക് സിത്ര ഏരിയ കമ്മിറ്റി പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു.

article-image

േെ്ിേ്ി

You might also like

  • Straight Forward

Most Viewed