പാപം ചെയ്യാത്തവർ കല്ലെറിയട്ടെ


എം എഫ് റഹ്മാൻ, പൊന്നാനി
ഇന്ന് ഒരു കൂട്ടം ഇന്ത്യൻ ജനത കോൺഗ്രസ് പാർട്ടിയെ കുറ്റപ്പെടുത്തുകയാണ്. സ്വാതന്ത്ര്യം ലബ്ധിക്ക് ശേഷം ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് രാജ്യത്തെ വിട്ടുകൊടുക്കാതെ ഒരു നിരീശ്വരവാദി ആയിട്ട് പോലും നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ന്യൂനപക്ഷക്കാരനായ അബുൽ കലാം ആസാദിനെയും, സവർണ്ണ ഹിന്ദുവായ സർദാർ വല്ലഭായി പട്ടേലിനെയും ഇടവും വലവും ചേർത്തുപിടിച്ച് ഇന്ത്യയിൽ മതേതര സർക്കാർ രൂപീകരിച്ചു ആ മാനുഷി. ലോകത്തി ന് തന്നെ ഇന്ത്യയെ പരിചയപ്പെടുത്തിയ മഹാൻ, അദ്ദേഹത്തിന്റെ മകൾ ഇന്ദിര യിലൂടെ രാജ്യത്തിന്റെ വികസനം ഹിമാലയെ കൊടുമുടിയോളം ഉയർന്നു. അതിനുശേഷം അവരുടെ മകൻ രാജീവ് ഗാന്ധിയി ലൂടെയും ഇന്ത്യയെ ലോകത്തിനു മുന്നിൽ നെറുകയിൽ എത്തിച്ചു. പക്ഷേ ഇന്ന് നാം നെഹ്റു കുടുംബത്തെ കല്ലെറിയുകയാണ്. ഒരുകാലത്ത് സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞപ്പോൾ അവർ നിരസിച്ചു. അന്ന് അവരെ വിദേശി എന്ന് കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തിയത് ശരത് പാവാർ ആയിരുന്നു. അതിനുശേഷമാണ് ആ ദൗത്യം സംഘപരിവാർ ഏറ്റെടുത്തത്.

ഒന്നാം യുപിഎ സർക്കാറിൽ എല്ലാവിധ യോഗ്യതകൾ ഉണ്ടായിട്ടുപോലും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തില്ല. അവസാനം ബിജെപി വന്നതുകൊണ്ട് തോൽവിയുടെ എല്ലാവിധ ഉത്തരവാദിത്വം കോൺഗ്രസ് ആയതുകൊണ്ട് തന്നെ അവരുടെ മകൻ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൽ വിസമ്മതിക്കുന്നു.അത് മാത്രമല്ല സംഘപരിവാറിനെ ഇല്ലാതാക്കാനുള്ള സർവ്വശ്രമവും നടത്തുന്ന ആ യുവ സുമുഖന് പാർട്ടിയിൽ നിന്നു പോലും സഹകരണം ഇല്ലാതെ പോകുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ശ്രമം എല്ലാ അർത്ഥത്തിലും മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു. പാർട്ടിയിൽ ഇലക്ഷൻ നടന്നാൽ തെക്കേ ഇന്ത്യയും വടക്കേ ഇന്ത്യയും തമ്മിലുള്ള പോരാട്ടം ആണ് നടക്കാൻ പോകുന്നത്. ഇപ്പോൾ തന്നെ അധ്യക്ഷ പദവിയിലേക്ക് യോഗ്യനായ ഒരാളെ കണ്ടെത്താൻ കഴിയാതെ പോകുന്നു. പുതിയ തലമുറ എന്ന രീതിയിൽ രാഹുൽ ഗാന്ധിക് പക്വതക്കുറവ് ഉണ്ടായിരിക്കാം, പക്ഷേ യുവാക്കളെ പിടിച്ചു നിർത്താനും,പുതിയ തലമുറകൾക്ക് ഒരു പ്രചോദനമാകാനും അദ്ദേഹത്തിന് സാധിക്കുവാൻ കഴിയും . നെഹ്റു കുടുംബം അവരുടെ ചോര തന്നെ രാജ്യത്തിനുവേണ്ടി സമർപ്പിച്ചവരാണ്. അവരെ അകറ്റിനിർത്തി ഒരു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുവാൻ സാധ്യമല്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed