ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6,050 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു


രാജ്യത്ത് വീണ്ടും കോവിഡ് വർധിക്കുന്നതിനിടെ 24 മണിക്കൂറിൽ 6,050 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 5,335 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. ഇതോടെ, ആകെ രോഗികളുടെ എണ്ണം 25,587 ആയി ഉയർന്നു.കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 6,000 കടക്കുന്നത്. 

3.32 ശതമാനമാണ് കോവിഡ് സ്ഥിരീകരണ നിരക്ക്.14 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,30,943 ആയി. അതേസമയം, രോഗത്തിന്‍റെ അതിവേഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. രോഗ പ്രതിരോധ തയാറെടുപ്പുകൾ സംസ്ഥാന ആരോഗ്യ മന്ത്രിമാരടക്കം പങ്കെടുക്കും. 

article-image

xcfhcf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed