അഞ്ജു ബോബി ജോർജിന് ലോക അത്‌ലറ്റിക്സ് പുരസ്കാരം


മൊണാക്കോ: അഞ്ജു ബോബി ജോർജിന് ലോക അത്‌ലറ്റിക്സ് പുരസ്കാരം. വുമൺ ഓഫ് ദ ഇയർ പുരസ്കാരമാണ് അഞ്ജുവിന് ലഭിച്ചത്. ബുധനാഴ്ച്ച രാത്രിയായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയിൽ നടത്തുന്ന സേവനങ്ങളാണ് അഞ്ജുവിനെ പുരസ്‌കാരത്തിന് അർഹയാക്കിയത്. 

2003ലെ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ അഞ്ജു വെങ്കലം നേടിയിരുന്നു. ലോക അത്‍ലറ്റിക്സിൽ മെഡൽ നേടിയിട്ടുള്ള ഏക ഇന്ത്യൻ താരവുമാണ്. ബംഗളൂരുവിൽ അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് 2016 മുതൽ‍ പെൺകുട്ടികൾക്ക് പരിശീലനം നൽകി വരികയാണ് അവർ. ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍റെ സീനിയർ വൈസ് പ്രസിഡന്‍റുമാണ്.

You might also like

Most Viewed