ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി അവതരിപ്പിച്ചു


ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ലോകേഷ് രാഹുൽ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ ജഴ്സി അവതരിപ്പിച്ചത്. കടും നീല നിറത്തിലാണ് ജഴ്സി. ജഴ്സിയിലെ പാറ്റേണുകൾ ഇന്ത്യക്കായി ആർപ്പുവിളിക്കുന്ന ആരാധകരെ പ്രതിനിധീകരിക്കുന്നതാണെന്ന് ബിസിസിഐ അറിയിച്ചു.

ബൈജൂസ് ആണ് ഇന്ത്യയുടെ പ്രധാന സ്പോൺസർ. പ്രമുഖ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ എംപിഎൽ ടീമിൻ്റെ ജഴ്സി സ്പോൺസർമാരാണ്. ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ്ജഴ്സിക്ക് ലഭിക്കുന്നത്.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed