നടരാജന് കോവിഡ്; ഐപിഎല്ലിന് വീണ്ടും ഭീഷണി


ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസർ ടി.നടരാജന് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഡൽഹി ക്യാപിറ്റൽസുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് സഹതാരം വിജയ് ശങ്കർ ഉൾപ്പടെ ആറ് പേർ നിരീക്ഷണത്തിലേക്ക് മാറി. വിജയ് ശങ്കറും നെറ്റ് ബൗളർ പെരിയസാമി ഗണേശനുമാണ് നിരീക്ഷണത്തിലേക്ക് മാറിയ കളിക്കാർ. മറ്റ് നാല് പേർ പരിശീലക സംഘത്തിലെ അംഗങ്ങളാണ്. നടരാജന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഐപിഎൽ ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. നടരാജന് കോവിഡ് ബാധിച്ചതോടെ ടീമിനൊപ്പമുള്ള മുഴുവൻ ആളുകളെയും ഇന്ന് പുലർച്ചെയും പരിശോധനയ്ക്ക് വിധേയരാക്കി. ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed